പൂർവ്വ ഭാരവാഹി സംഗമം

പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കെ.സി.വൈ.എം പാലക്കാട് രൂപതയുടെ നേതൃത്വത്തിൽ പൂർവ്വ ഭാരവാഹി സംഗമം ജൂലൈ 21 ഞായറാഴ്ച പാസ്റ്റർ സെന്ററിൽ വെച്ച് നടത്തപ്പെട്ടു.
47 വർഷം പാരമ്പര്യമുള്ള കെ.സി.വൈ.എം പ്രസ്ഥാനത്തെ വളർത്തിയ മുൻ രൂപത ഭാരവാഹികളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കെ.സി.വൈ.എം പാലക്കാട് രൂപത പ്രസിഡന്റ് ശ്രീ.ബിബിൻ കുര്യൻ അദ്ധ്യക്ഷനായ പൊതുസമ്മേളനത്തിൽ കെസിവൈഎം പാലക്കാട് രൂപതയുടെ ആദ്യ കാലഘട്ടങ്ങളിലെ സജീവ പ്രവർത്തകനും 1986 കാലഘട്ടത്തിലെ രൂപത പ്രസിഡന്റുമായ അഡ്വക്കേറ്റ് ശ്രീ. കെ.സി.ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് രൂപതയുടെ രക്ഷാധികാരി അഭിവന്ദ്യ മാർ.പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് മുൻകാല ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പഴയ കാലഘട്ടത്തിലെ സംഘടന പ്രവർത്തനങ്ങളെക്കുറിച്ചും ,ഈ കാലഘട്ടത്തിൽ കെസിവൈഎം സ്വീകരിക്കേണ്ട പ്രവർത്തന രീതിക്കളെക്കുറിച്ചും ചർച്ചകൾ നടത്തി. ഇന്നിന്റെ കാലഘട്ടത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ ആശയങ്ങൾ വലിയ ഊർജ്ജമാക്കുക തന്നെ ചെയ്യും…
സംഗമത്തിന് പങ്കാളികളായ മുൻ രൂപത ഭാരവാഹികളായ ഏവർക്കും കെ.സി.വൈ.എം പാലക്കാട് രൂപതയുടെ ഹൃദയം നിറഞ്ഞ നന്ദി.