പ്രിയ യുവജനസുഹൃത്തുക്കളെ,
KCYM പാലക്കാട് രൂപതാ സമിതിയുടെ നേതൃത്ത്വത്തിൽ, ഈ കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട്, യുവജനങ്ങൾക്കായി, ആധുനിക സാധ്യതകളെ ഉപയോഗപ്പെടുത്തി BE THE SALT എന്ന പേരിൽ ഒരു പരിശീലന പരമ്പര ആരംഭം കുറിക്കുകയാണ്.
⚜️ ⚜️
ആധുനികതയുടെ അതിപ്രസരത്തിൽ ജീവിക്കുന്ന യുവജനങ്ങളായ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിത മേഖലകളിൽ ശക്തമായ സാക്ഷ്യമാകാൻ പരിശീലനം കൂടിയേ തീരൂ.
പന്ത്രണ്ടാം ക്ലാസ്സിൽ അവസാനിക്കുന്ന വേദപാഠ പഠനങ്ങൾക്ക് ഒരു തുടർ പരിശീലനം ആവശ്യമാണ്.
എങ്കിലും വിവിധ സ്ഥലങ്ങളിൽ പഠനത്തിലും ജോലിയിലും മറ്റുമായിരിക്കുന്ന നമുക്ക് ഒന്നിച്ചുകൂടാനോ, വിശ്വാസത്തിലും വിശുദ്ധിയിലും വളരുന്നതിനുള്ള പരിശീലനം നേടാനും പരിമിതികൾ ഏറെയാണ്.
ഈ സാഹചര്യത്തിൽ പാലക്കാട് രൂപത KCYM ആധുനിക സാധ്യതകളെ ഉപയോഗപ്പെടുത്തി ഒരു പരിശീലന പരമ്പര ആരംഭിക്കുകയാണ്.
തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പുപിതാവിന്റെ തിരുന്നാൾ ദിനത്തിൽ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത് പിതാവ് യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഒപ്പം ഈ പരീശീലന പരമ്പര ഉത്ഘാടനം ചെയ്യുകയും ചെയ്തു.
“നിങ്ങൾ ലോകത്തിന്റെ ഉപ്പാണ്”
ക്രിസ്തു നാഥന്റെ ഈ വാക്കുകൾ യുവജനങ്ങളായ നമ്മോടുള്ള വലിയ ആഹ്വാനമാണ്,.
ഇത് ഉൾക്കൊണ്ടുകൊണ്ട് ലോകത്തിന്റെ ഉപ്പാകാൻ ഉള്ള ആ വലിയ വിളി നമുക്ക് ഏറ്റെടുക്കാം. യുവജനങ്ങളെ അതിനായ് സഭ ക്ഷണിക്കുകയാണ്.
“BE THE SALT”
എന്ന പേരിൽ ഒരു പരിശീലന പരമ്പര ഇവിടെ ആരംഭിക്കുകയാണ്. യുവജനങ്ങളുടെ ഒരു തുടർ പരിശീലനമായ് BE THE SALT മാറുകയാണ്.
എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6pm ന് KCYM ന്റെ മീഡിയ ഫ്ലാറ്ഫോമുകൾ വഴി യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട, ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെപ്പറ്റി വിദഗ്ദ്ധരായവർ അവതരണം നടത്തുന്നു.
വിശ്വാസ വഴികളിൽ യുവജനങ്ങളായ നമുക്ക് ബോധ്യത്തോടെ മുന്നോട്ടു പോകാൻ ഈ പഠന പരമ്പര സഹായിക്കും
വിശ്വാസത്തിൽ അടിയുറച്ചു ധാർമികതയിൽ ഉയർന്നു നിന്ന് ജ്വലിക്കുന്ന സാക്ഷികളാകാൻ ഈ പരിശീലന പരമ്പര, യുവജനങ്ങളായ നമ്മെ സഹായിക്കട്ടെ.
❤️🤍💛
✍🏻
രൂപതാ സമിതിക്കുവേണ്ടി
ജനറൽ സെക്രട്ടറി
ഷാലിൻ ജോസഫ്
KCYM or Kerala Catholic Youth Movement, Diocese of Palghat is the official Diocesan Youth Movement under KCBC Commission for youth.
© 2020, Powered by Btech Traders. All rights reserved.